തിരുവല്ല: ക്രൈസ്റ്റ് സെൻട്രൽ സ്കൂളിൽ നടന്ന ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ സെന്റ് എഫ്രേംസ്, പ്രൊവിഡൻസ് സ്കൂളുകൾ കിരീടം നേടി.
ഫാ. കുര്യൻ മുളച്ചേരിൽ സിഎംഐ മെമ്മോറിയൽ 11-ാമത് ക്രൈസ്റ്റ് ചലഞ്ച് ട്രോഫിക്ക് വേണ്ടിയുള്ള ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ കോഴിക്കോട് പ്രോവിഡൻസ് എച്ച്എസ്എസ് പെൺകുട്ടികളുടെ വിഭാഗത്തിലും മാന്നാനം സെന്റ് എഫ്രേംസ് എച്ച്എസ്എസ് ആൺകുട്ടികളുടെ വിഭാഗത്തിലും ചാമ്പ്യന്മാരായി.
ഫൈനൽ മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം മൗണ്ട് കാർമൽ എച്ച്എസ്എസിനെ പരാജയപ്പെടുത്തിയാണ് പ്രോവിഡൻസ് സ്കൂൾ ജേതാക്കളായത് (60 - 37).
ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് സിൽവർ ഹിൽ എച്ച്എസ്എസിനെയാണ് സെന്റ് എഫ്രേംസ് പരാജയപ്പെടുത്തിയത്. (സ്കോർ - 62 - 39).
ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. ജെയിംസ് മുല്ലശേരി സിഎംഐ അധ്യക്ഷത വഹിച്ചു. തിരുവല്ല നഗരസഭാധ്യക്ഷ എസ്. ലേഖ മുഖ്യപ്രഭാഷണം നടത്തി.
പി.ഡി.ബി.എ പ്രസിഡന്റ് ജോർജ് സക്കറിയ, സെക്രട്ടറി ജോസഫ് ജോൺ, അന്താരാഷ്ട്ര ബാസ്കറ്റ്ബോൾ താരം ജിഷ്ണു ജി. നായർ എന്നിവർ പ്രസംഗിച്ചു. ഫാ. ടോം കറുത്തേടം സിഎംഐ പതാക താഴ്ത്തി.